ക്രിസ്ത്യൻ പള്ളിയിൽ പ്രാർത്ഥനയ്ക്ക് പോയ തിരുപ്പതി ദേവസ്ഥാനം അസി.എക്സിക്യൂട്ടീവ് ഓഫിസറെ സസ്പെൻഡ് ചെയ്തു.

ക്രിസ്ത്യൻ പള്ളിയിൽ പ്രാർത്ഥനയ്ക്ക് പോയ തിരുപ്പതി ദേവസ്ഥാനം അസി.എക്സിക്യൂട്ടീവ് ഓഫിസറെ സസ്പെൻഡ് ചെയ്തു.
Jul 9, 2025 10:27 AM | By PointViews Editr

തിരുമല: ഞായറാഴ്‌ചകളിൽ പതിവായി കൃസ്ത്യൻ പള്ളിയിൽ പ്രാർത്ഥിക്കാൻ പോയി എന്ന് ആരോപണമുയന്നതിനെ തുടർന്ന് തിരുമല തിരുപ്പതി ദേവസ്ഥാനം (റ്റിറ്റിഡി) അസിസ്റ്റന്റ് എക്സിക്യൂട്ടീവ് ഓഫീസർ (എഇഒ) എ.രാജശേഖർ ബാബുവിനെ സസ്പെൻഡ് ചെയ്തു‌. തിരുപ്പതി ദേവസ്വത്തെ പ്രതിനിധീകരിക്കുന്ന ജീവനക്കാരുടെ പെരുമാറ്റച്ചട്ടത്തിന്റെ നേരിട്ടുള്ള ലംഘനമാണെന്ന് കണ്ടെത്തിയാണ് സസ്പെൻഷൻ എന്ന് ദേവസ്വം വ്യക്തമാക്കുന്നു.

രാജശേഖർ പള്ളിയിൽ പോയി പ്രാർത്ഥിക്കുന്ന വീഡിയോ വൈറലായിട്ടുണ്ട്.

രാജശേഖർ ബാബു എല്ലാ ഞായറാഴ്ചയും പള്ളിയിലെ പ്രാർത്ഥനകളിൽ പങ്കെടുക്കുകയും ക്രിസ്തുമതം പ്രചരിപ്പിക്കുന്നതിൽ പങ്കാളിയാവുകയും ചെയ്‌തുവെന്ന് ആരോപണം ഉയർന്നിരുന്നു.

രാജശേഖർ ബാബു തന്റെ ജന്മനാടായ തിരുപ്പതി ജില്ലയിലെ പുത്തൂരിൽ എല്ലാ ഞായറാഴ്ച‌യും പള്ളിയിലെ പ്രാർത്ഥനകളിൽ പങ്കെടുക്കുന്നത് ടിടിഡിയുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും തിരുപ്പതി ജില്ലയിലെ വെങ്കിടേശ്വര ക്ഷേത്ര ഭരണസമിതി പ്രസ്താവനയിൽ പറയുന്നുണ്ട്.

ഒരു ജീവനക്കാരനിൽ നിന്ന് പ്രതീക്ഷിക്കുന്ന പെരുമാറ്റച്ചട്ടം പാലിക്കുന്നതിൽ രാജശേഖർ പരാജയപ്പെട്ടുവെന്നും നിരുത്തരവാദപരമായി പെരുമാറിയെന്നും ടിടിഡി വ്യക്തമാക്കി. ഈ പെരുമാറ്റം ടിടിഡി മാനദണ്ഡങ്ങളുടെ വ്യക്തമായ ലംഘനമാണെന്നും റ്റിറ്റിഡി പ്രസ്‌താവിച്ചു. ആരോപണങ്ങളെ പിന്തുണയ്ക്കുന്ന റിപ്പോർട്ടും മറ്റ് തെളിവുകളും ടിടിഡി വിജിലൻസ് വകുപ്പിന് സമർപ്പിച്ചെന്നും ഇതിനെ തുടർന്നാണ് രാജശേഖർ ബാബുവിനെതിരെ വകുപ്പുതല നടപടി ആരംഭിച്ചതെന്നും വ്യക്തമായിട്ടുണ്ട്. ഹിന്ദു വിഭാഗത്തിൻ്റേതല്ലാത്ത മത പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്ന ജീവനക്കാർക്കെതിരെ വ്യാപകമായ നടപടി സ്വീകരിക്കുന്നതിൻ്റെ ഭാഗമായാണ് ടിടിഡിയുടെ തീരുമാനം. നേരത്തെ സമാനമായ കാരണങ്ങളാൽ അധ്യാപകർ, സാങ്കേതിക ഉദ്യോഗസ്ഥർ, നഴ്‌സുമാർ, മറ്റ് ഉദ്യോഗസ്ഥർ എന്നിവരുൾപ്പെടെ 18 ജീവനക്കാരെ ടിടിഡി സ്ഥലം മാറ്റിയിരുന്നു.

Tirupati Devasthanams has suspended the Assistant Executive Officer for going to pray at a Christian church.

Related Stories
നിലവാരം - അതല്ലേ വേണ്ടത് ചേച്ചീ.......അഛൻ്റെയും സഹോദരൻ്റെയും മെറിറ്റിൽ ജീവിച്ച ശേഷം വഞ്ചിച്ച് ഓടിപ്പോയ പത്മജ വേണുഗോപാൽ സന്ദീപ് വാര്യരെ ഉപദേശിക്കാൻ പോയപ്പോൾ സംഭവിച്ചത്!

Jul 12, 2025 12:23 PM

നിലവാരം - അതല്ലേ വേണ്ടത് ചേച്ചീ.......അഛൻ്റെയും സഹോദരൻ്റെയും മെറിറ്റിൽ ജീവിച്ച ശേഷം വഞ്ചിച്ച് ഓടിപ്പോയ പത്മജ വേണുഗോപാൽ സന്ദീപ് വാര്യരെ ഉപദേശിക്കാൻ പോയപ്പോൾ സംഭവിച്ചത്!

നിലവാരം - അതല്ലേ വേണ്ടത് ചേച്ചീ.......അഛൻ്റെയും സഹോദരൻ്റെയും മെറിറ്റിൽ ജീവിച്ച ശേഷം വഞ്ചിച്ച് ഓടിപ്പോയ പത്മജ വേണുഗോപാൽ സന്ദീപ് വാര്യരെ ഉപദേശിക്കാൻ...

Read More >>
സ്പഷ്ടീകരണവുമായി പഞ്ചായത്ത് പ്രസിഡൻ്റും കൂടെ സെക്രട്ടറിയും. വലഞ്ഞ് നാട്ടുകാരും.

Jul 9, 2025 03:16 PM

സ്പഷ്ടീകരണവുമായി പഞ്ചായത്ത് പ്രസിഡൻ്റും കൂടെ സെക്രട്ടറിയും. വലഞ്ഞ് നാട്ടുകാരും.

സ്പഷ്ടീകരണവുമായി പഞ്ചായത്ത് പ്രസിഡൻ്റും കൂടെ സെക്രട്ടറിയും. വലഞ്ഞ്...

Read More >>
തടിയൻ്റവിട നസീറിൻ്റെ കൂടെ കൂടിയ ജയിൽ ഡോക്ടറെ എൻഐഎ പൊക്കി

Jul 9, 2025 11:20 AM

തടിയൻ്റവിട നസീറിൻ്റെ കൂടെ കൂടിയ ജയിൽ ഡോക്ടറെ എൻഐഎ പൊക്കി

തടിയൻ്റവിട നസീറിൻ്റെ കൂടെ കൂടിയ ജയിൽ ഡോക്ടറെ എൻഐഎ...

Read More >>
കരിന്തളം വൈദ്യുതി ലൈൻ: ജനത്തെ പറ്റിച്ച് കണിച്ചാർ പഞ്ചായത്ത് പ്രസിഡൻ്റ് യോഗത്തിൽ പങ്കെടുക്കാതെ മുങ്ങിയെന്ന് കോൺഗ്രസ്.

Jul 5, 2025 11:01 PM

കരിന്തളം വൈദ്യുതി ലൈൻ: ജനത്തെ പറ്റിച്ച് കണിച്ചാർ പഞ്ചായത്ത് പ്രസിഡൻ്റ് യോഗത്തിൽ പങ്കെടുക്കാതെ മുങ്ങിയെന്ന് കോൺഗ്രസ്.

കരിന്തളം വൈദ്യുതി ലൈൻ: ജനത്തെ പറ്റിച്ച് കണിച്ചാർ പഞ്ചായത്ത് പ്രസിഡൻ്റ് യോഗത്തിൽ പങ്കെടുക്കാതെ മുങ്ങിയെന്ന്...

Read More >>
കണ്ണൂരിൻ്റ സമരവീര്യം പുറത്തെടുത്ത് കോൺഗ്രസിൻ്റെ പുലി കുട്ടികൾ. ഗവർണർക്ക് നേരേ കെ എസ് യുവിൻ്റെ കരിങ്കൊടി പ്രയോഗം, കോട്ടയം സംഭവത്തിൽ യൂത്ത് കോൺഗ്രസ്‌ മാർച്ച്‌- കണ്ണൂരിൽ തെരുവ് യുദ്ധം.

Jul 5, 2025 10:31 PM

കണ്ണൂരിൻ്റ സമരവീര്യം പുറത്തെടുത്ത് കോൺഗ്രസിൻ്റെ പുലി കുട്ടികൾ. ഗവർണർക്ക് നേരേ കെ എസ് യുവിൻ്റെ കരിങ്കൊടി പ്രയോഗം, കോട്ടയം സംഭവത്തിൽ യൂത്ത് കോൺഗ്രസ്‌ മാർച്ച്‌- കണ്ണൂരിൽ തെരുവ് യുദ്ധം.

കണ്ണൂരിൻ്റ സമരവീര്യം പുറത്തെടുത്ത് കോൺഗ്രസിൻ്റെ പുലി കുട്ടികൾ. ഗവർണർക്ക് നേരേ കെ എസ് യുവിൻ്റെ കരിങ്കൊടി പ്രയോഗം, കോട്ടയം സംഭവത്തിൽ യൂത്ത്...

Read More >>
 കൗതുകവും പ്രതീക്ഷയും മാതൃകയായി യൂത്ത് കോൺഗ്രസ് - ഡിവൈഎഫ്ഐ പ്രവർത്തകർ കൊട്ടിയൂരിനെ ശുചീകരിക്കുന്നു

Jul 3, 2025 11:38 PM

കൗതുകവും പ്രതീക്ഷയും മാതൃകയായി യൂത്ത് കോൺഗ്രസ് - ഡിവൈഎഫ്ഐ പ്രവർത്തകർ കൊട്ടിയൂരിനെ ശുചീകരിക്കുന്നു

കൗതുകവും പ്രതീക്ഷയും മാതൃകയായി യൂത്ത് കോൺഗ്രസ് - ഡിവൈഎഫ്ഐ പ്രവർത്തകർ കൊട്ടിയൂരിനെ...

Read More >>
Top Stories